ന്യൂഡൽഹി: വായ്പകളുടെ പലിശനിർണയ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) ഇന്ന് പ്രാബല്യത്തിൽ വരുംവിധം 0.10 ശതമാനം ഉയർത്തി എസ്.ബി.ഐ. പുതുതായി അനുവദിക്കുന്ന വായ്പകളുടെ മാനദണ്ഡമായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റിൽ (ഇ.ബി.എൽ.ആർ) മാറ്റമില്ല.
7.40ൽ നിന്ന് 7.50 ശതമാനമായാണ് ഒരുവർഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആർ ഉയർത്തിയത്. പുതുക്കിയനിരക്ക് ഓവർനൈറ്റിന് 7.15 ശതമാനം, ആറുമാസക്കാലാവധിക്ക് 7.45 ശതമാനം, രണ്ടുവർഷത്തിന് 7.70 ശതമാനം, മൂന്നുവർഷത്തിന് 7.80 ശതമാനം എന്നിങ്ങനെയാണ്. 7.55 ശതമാനവും ക്രെഡിറ്റ് റിസ്ക് പ്രീമിയവും (സി.പി.ആർ) ചേരുന്നതാണ് ബാങ്കിന്റെ ഇ.ബി.എൽ.ആർ. ക്രെഡിറ്റ് സ്കോർ കുറഞ്ഞവരാണ് സി.പി.ആർ അടയ്ക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |